ആലപ്പുഴ തോട്ടപ്പള്ളിയില്‍ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഹരിപ്പാട് സ്വദേശി ജിതിന് ഡാനിയേല്‍ ആണ് മരിച്ചത്. ഇന്നലെ മൂന്ന് മണിയോടെയാണ് ജിതിനും കൂട്ടുകാരും തോട്ടപ്പള്ളി പൊഴിക്ക് സമീപം കടലില്‍ കുളിക്കാനിറങ്ങിയത്. ജിതിനൊപ്പം അപകടത്തില്‍പ്പെട്ട സുഹൃത്ത് വിനീതിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഫിഷറീസ് രക്ഷാ ബോട്ട് ഉപയോഗിച്ച് രാത്രി വൈകിയും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെയാണ് മൃതദേഹം കിട്ടിയത്.
Advertisement