ജീപ്പിൽ രഹസ്യ അറയുണ്ടാക്കി 83 കിലോ ചന്ദനം കടത്തിയ പ്രതി അറസ്റ്റിൽ. പഴയമൂന്നാർ സ്വദേശി മുനിസ്വാമി (25) ആണു മറയൂർ പൊലീസ് ഫ്ലയിങ് സ്ക്വാഡിന്റെ പിടിയിലായത്. രണ്ടു പേർ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ജീപ്പിന്റെ പ്ലാറ്റ്ഫോമിലുണ്ടാക്കിയ രഹസ്യ അറയിലായിരുന്നു ചന്ദനമുട്ടികൾ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി നടത്തിയ വാഹനപരിശോധനയിലാണു പ്രതി പിടിയിലായത്. ഓടിപ്പോയവർക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.
Advertisement