E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ചന്ദനമോഷ്ടാക്കൾക്കു സുരക്ഷയൊരുക്കിയ കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസി‍ഡന്റ് പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചന്ദനമോഷ്ടാക്കൾക്കു മോഷണസമയത്തു സുരക്ഷയൊരുക്കിയ കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസി‍ഡന്റ് പിടിയിൽ. കാന്തല്ലൂർ പഞ്ചായത്തിലെ കുണ്ടക്കാട് ബൂത്ത് കമ്മിറ്റി പ്രസിഡന്റ് സുബ്രഹ്മണ്യൻ ആണു പിടിയിലായത്. 

‌കഴിഞ്ഞ ദിവസം കുണ്ടക്കാട് മേഖലയിൽനിന്നുള്ള 31 കിലോ ചന്ദനവുമായി പിടിയിലായ മറയൂർ സ്വദേശികളായ വിജയകുമർ, രാജേഷ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സുബ്രഹ്മണ്യന്റെ പുരയിടത്തോടു ചേർന്നുള്ള കാരയൂർ ചന്ദനറിസർവിൽനിന്നാണു ചന്ദനമരങ്ങൾ ഇവർ മുറിച്ചുകടത്തിയത്. ഇവിടെ ചന്ദനമരം കണ്ടെത്തിത്തന്നതും വെട്ടിത്തീരുന്നതുവരെ പുറത്തു വനപാലകർ എത്തുന്നുണ്ടോയെന്നു നോക്കി കാവലിരുന്നതും സുബ്രഹ്മണ്യനാണെന്നു പ്രതികൾ മൊഴി നൽകി. 

സമീപകാലത്ത് ഇവിടെ ചന്ദനമോഷണം വ്യാപകമായതിനെത്തുടർന്നു സുബ്രഹ്മണ്യൻ വനപാലകരുടെ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ ചന്ദന റിസർവിൽ എത്തിച്ച് മൊഴിയെടുത്തു. വ്യാഴാഴ്ച ദേവികുളം കോടതിയിൽ ഹാജരാക്കുമെന്ന് മറയൂർ ഡെപ്യൂട്ടി റെയ്ഞ്ചർ ബി. ദിലീപ് പറ​ഞ്ഞു.