തൊഴിലുറപ്പു പദ്ധതിയുടെ കുടിശിക തുക ലഭിക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വം നീങ്ങുന്നു. ഒരാഴ്ചക്കുശേഷം പണം അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനത്തെ അറിയിച്ചു. കുടിശിക തുക ലഭിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ സമരംപ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചെന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി.ജലീല്‍ അറിയിച്ചു.
Advertisement