ദേശീയപാതയിൽ ആലപ്പുഴ കലവൂർ ബ്ലോക്ക് ജംക്ഷനു സമീപം ബൈക്കിൽ ടാങ്കർ ലോറി ഇടിച്ച് രണ്ടു പേർ മരിച്ചു. ബൈക്ക് യാത്രികരായ മലപ്പുറം കൊണ്ടോട്ടി പള്ളിക്കൽ (കാലിക്കറ്റ് എയർപോര്‍ട്ട് പിഒ) ഏറൻ ഹോളി ഹൗസിൽ മുഹമ്മദ് കുട്ടിയുടെ മകൻ സഫാത്ത് മുഹമ്മദ്, മലപ്പുറം ഉറങ്ങാശേരി ഈസ്റ്റ് വടക്കുംമുറി കരിവാട്ടുവീട്ടിൽ ഉബൈദുള്ളയുടെ മകൻ മുഹമ്മദ് ഫാഫിക് എന്നിവരാണു മരിച്ചത്. ഇന്നു വൈകിട്ട് നാലരയോടെയാണ് അപകടം.
Advertisement