സംസ്ഥാനത്ത് നാല് പനി മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ ഷാഹുല്‍ ഹമീദ്(65), ബിന്ദു(41)എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പകര്‍ച്ചപ്പനി ബാധിച്ച് ദേവി (60) മരിച്ചു. കോഴിക്കോടും ഒരുമരണം റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാനത്ത് ഇന്ന് 183പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതില്‍ 89പേര് തിരുവനന്തപുരം ജില്ലയില്‍ നിന്നുളളവരാണ്. 9പേര്‍ക്ക് എച്ച് 1 എന്‍1, അഞ്ചുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
Advertisement