ഹിമാചല്‍പ്രദേശിലെ കാംങ്ടയില് സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞു പത്തുപേര്‍ മരിച്ചു. 30 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമൃത്സറില് നിന്ന് ജ്വാലാജി ക്ഷേത്രത്തിലേക്ക് തീര്‍ഥാടകരുമായി എത്തിയ ബസാണ് അപകടത്തില്‍പെട്ടത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം. ബസില്‍ അന്‍പതിലേറെ യാത്രക്കാരുണ്ടായിരുന്നു.
Advertisement