മാഗസിന്റെ പേരില്‍ തെറ്റിദ്ധാരണ വേണ്ടെന്ന് ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പല്‍ കെ. മുരളീദാസ്. ഉളളടക്കം ഒന്നിനെയും അപമാനിക്കാനല്ലെന്നാണ് എഡിറ്റോറിയല്‍ ബോര്‍ഡിന്റെ നിലപാട്. എങ്കിലും ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് പ്രിന്‍സിപ്പല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. തലശേരി ബ്രണ്ണന്‍ കോളജ് മാഗസിന് ദേശീയപതാകയേയും ദേശീയഗാനത്തേയും ആക്ഷേപിക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. തിയറ്ററില്‍ ദേശീയപതാക കാണിക്കുമ്പോള്‍ കസേരകള്‍ക്ക് പിന്നില്‍ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ടുപേരുടെ ചിത്രമാണ് വിവാദത്തിലായത്. ഇതിനു പുറമെ അശ്ലീലമായ ചിത്രങ്ങളും മാസികയിലുണ്ട്.
Advertisement