പ്ലസ്ടു പരീക്ഷയില്‍ ഈ അധ്യയനവര്‍ഷം മുതല്‍ മാര്‍ക്ക് ദാനം ഒഴിവാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മാര്‍ക്ക് ദാനം ഒഴിവാക്കാന്‍ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം സിബിഎസ്ഇയുടെയും സംസ്ഥാന പരീക്ഷാബോര്ഡുകളുടെയും യോഗം വിളിക്കും.
നിലവില്‍ മാര്‍ക്ക് ദാനത്തിന് പിന്തുടരുന്ന രീതികള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്ലസ്ടു പരീക്ഷയ്ക്ക് മാര്‍ക്ക് നല്‍കുന്നതിന് ഏകീകൃതനയം രാജ്യമാകെ നടപ്പാക്കും. ഉയര്‍ന്ന മാര്‍ക്കും വിജയശതമാനവും വിദ്യാര്‍ഥികളുടെ പഠനമികവിന് ആനുപാതികമല്ലാത്ത വിധം ഉയര്‍ന്നതോടെയാണ് പരീക്ഷകളില്‍ കഠിനമായ ചോദ്യങ്ങള്‍ക്ക് പതിനഞ്ച് ശതമാനം ഗ്രേസ് മാര്‍ക് നൽകുന്നത് നിര്‍ത്താന്‍ സിബിഎസ്ഇ തീരുമാനിച്ചത്.