E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:44 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

പ്ലസ് വൺ: സശ്രദ്ധം അപേക്ഷ; ബുദ്ധിപൂർവം തീരുമാനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Facebook Turns 10
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിലെ സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിനു മേയ് 22 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഒരു റവന്യു ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ഒറ്റ അപേക്ഷ മതി. ഒരാൾ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിൽ തടസ്സമില്ല. 

അപേക്ഷ ഇങ്ങനെ?

www.hscap.kerala.gov.in എന്ന വെബ്സൈറ്റിലെ PUBLIC ടാബിനു താഴെയുള്ള APPLY ONLINE – SWS ലിങ്കിൽ ക്ലിക് ചെയ്ത് ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. How to apply online ലിങ്കിൽ ക്ലിക് ചെയ്താൽ ‘ഓൺലൈൻ അപേക്ഷ റജിസ്റ്റർ ചെയ്യുന്നതിനുള്ള മാനുവൽ’ ലഭിക്കും. സ്വന്തം ജില്ലയിലെ സ്കൂൾ പ്രവേശനത്തിന് അപേക്ഷിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിന്റെടുത്ത് ഒപ്പിട്ട് 25 രൂപ ഫീ സഹിതം ജില്ലയിലെ ഏതെങ്കിലും സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ വെരിഫിക്കേഷനു നൽകി, രസീത് (അക്നോളജ്മെന്റ്) ഒപ്പിട്ടു വാങ്ങി സൂക്ഷിക്കണം. അതു പിന്നീടു വേണ്ടിവരും. 

പ്രിന്റിനോടൊപ്പം പ്രസക്തരേഖകളുടെ പകർപ്പ് വിദ്യാർഥി സ്വയം സാക്ഷ്യപ്പെടുത്തി വയ്ക്കണം. ഗസറ്റഡ് ഓഫിസർ അറ്റസ്റ്റ് ചെയ്യേണ്ടതില്ല. എസ്എസ്എൽസി മാർക്‌ലിസ്റ്റിനോടൊപ്പമുള്ള വിവരങ്ങൾ തെളിയിക്കാൻ വേറെ സർട്ടിഫിക്കറ്റ് വേണ്ട. ബോണസ് പോയിന്റോ മറ്റ് ആനുകൂല്യങ്ങളോ അവകാശപ്പെടുന്നവർ അതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു വയ്ക്കണം.

മെറിറ്റ് സീറ്റിലേക്ക് ഒരു ജില്ലയിൽ രണ്ട് അപേക്ഷ പാടില്ല. മറ്റു ജില്ലകളിലേക്കുകൂടി അപേക്ഷിക്കുന്നതിനു തടസ്സമില്ല. പക്ഷേ, അതിനുള്ള 25 രൂപ ഫീ ഡ്രാഫ്റ്റായി നിർദേശാനുസരണം മുൻകൂട്ടി വാങ്ങിയിട്ടു വേണം ഓൺലൈൻ അപേക്ഷ. ഡ്രാഫ്റ്റ് ഏഴാം അനുബന്ധത്തിൽ നിർദേശിച്ചിട്ടുള്ള പ്രിൻസിപ്പലിന്റെ പേർക്ക് അയയ്ക്കണം. 

പ്രായം, ക്വോട്ട 

അപേക്ഷകരുടെ പ്രായം 2017 ജൂൺ ഒന്നിനു 15–20. (കേരളത്തിലെ പൊതുപരീക്ഷാ ബോർഡിൽ നിന്നു ജയിച്ചവർക്കു കുറഞ്ഞ പ്രായപരിധിയില്ല). കുറഞ്ഞതും കൂടിയതുമായ പരിധികളിൽ ആറുമാസം വരെ ഇളവു നൽകാൻ ഡയറക്ടർക്ക് അധികാരം. പട്ടികവിഭാഗക്കാർക്ക് 22, അന്ധ / ബധിര വിഭാഗക്കാർക്കും ബുദ്ധിമാന്ദ്യമുള്ളവർക്കും 25 എന്നീ ക്രമത്തിൽ വരെ പ്രായമാകാം. 

മാനേജ്മെന്റ് / അൺഎയ്ഡഡ് / കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്ക് അതതു മാനേജ്മെന്റ് നൽകുന്ന ഫോം പൂരിപ്പിച്ചു നൽകണം. സർക്കാരിന്റെ ഏകജാലക ഫോം ഇക്കാര്യത്തിന് ഉപയോഗിച്ചുകൂടാ.

സ്കൂൾ, കോഴ്‌സ് മുൻഗണന

അപേക്ഷ സമർപ്പിച്ചു റജിസ്റ്റർ ചെയ്യുന്നതോടെ, അപേക്ഷയെ സംബന്ധിച്ച വിവരങ്ങൾ വെബ് സൈറ്റിൽ വരും View your application ലിങ്കിൽ ക്ലിക് ചെയ്ത് അപേക്ഷാ നമ്പരും ജനനത്തീയതിയും ടൈപ് ചെയ്താൽ വിവരങ്ങൾ തെളിയും. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അതു തിരുത്താൻ, അപേക്ഷ നൽകിയ സ്കൂളിലെ പ്രിൻസിപ്പലിനു നിർദിഷ്ടസമയത്തിനുള്ളിൽ എഴുതിക്കൊടുത്തു രസീതു വാങ്ങുക. 

അപേക്ഷയിൽ നാം ഇഷ്ടപ്പെടുന്ന സ്കൂളുകളും ഐച്ഛികവിഷയങ്ങളുടെ കോംബിനേഷനുകളും മുൻഗണനാക്രമത്തിൽ അടുക്കി സമർപ്പിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ വീഴ്ച വന്നാൽ അതു തിരുത്താൻ അവസരം കിട്ടും. ഇതിനാണു ട്രയൽ അലോട്മെന്റ്. 

കോംബിനേഷനുകൾ 

സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് ശാഖകളിലായി പല വിഷയങ്ങളുടെ 46 കോംബിനേഷനുകൾ (കൂട്ടുകൾ) ഉണ്ട്. വിദ്യാർഥിയുടെ അഭിരുചിക്ക് ഇണങ്ങുന്ന കൂട്ടുകൾ മുൻഗണനാക്രമത്തിൽ തീരുമാനിക്കണം. ഇഷ്ടപ്പെട്ട കൂട്ടുകൾ താൽപര്യമുള്ള സ്കൂളുകളിലുണ്ടോ എന്നു പരിശോധിച്ച് ഉറപ്പുവരുത്തുകയും വേണം. ഇവ മുൻഗണനാ ക്രമത്തിലടുക്കിയിട്ടു വേണം അപക്ഷയിലെ 24–ാം കോളത്തിലെ പട്ടിക പൂരിപ്പിക്കുന്നത്. ഒട്ടും താൽപര്യമില്ലാത്തവ എഴുതാതിരിക്കുക. 

ഫോമിന്റെ കോപ്പിയെടുത്ത് അതിൽ പൂരിപ്പിച്ച്, എല്ലാം ശരിയെന്നുറപ്പുവരുത്തിയിട്ടു ഫോമിൽ പകർത്തുന്നതു നന്ന്. ഓപ്ഷനുകൾ തീരുമാനിക്കുന്നതിനു മുൻപ് അച്ഛനമ്മമാരോടും മുതിർന്നവരോടും ചർച്ചചെയ്യുക. പ്ലസ് വൺ പഠനമാർഗം ജീവിതത്തിന്റെ വഴിതിരിയുന്ന ഘട്ടമാണ്. ഹ്യൂമാനിറ്റീസോ കൊമേഴ്സോ എടുക്കുന്നവർക്കു സയൻസ്, എൻജിനീയറിങ്, ടെക്നോളജി, മെഡിക്കൽ, ആഗ്രിക്കൾച്ചറൽ മേഖലകളിലേക്ക് ഒരിക്കലും കടക്കാൻ കഴിയില്ലെന്ന് ഓർക്കുക.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :