കൊല്ലം പൂത്തൂരിൽ കാറുമായി കൂട്ടിയിടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനി മരിച്ചു. അപകടത്തിൽപ്പെട്ടതു പിതൃസഹോദരി പുത്രിയുടെ കൂടെ യാത്ര ചെയ്ത കുട്ടികൾ. വെണ്ടാർ മൂഴിക്കോട് നെല്ലിവിള ഭാഗം യദുകുലത്തിൽ രാഹുലന്റെ മകൾ മാളവിക (12)യാണു മരിച്ചത്. മാളവികയുടെ സഹോദരി മായിക (8) സ്കൂട്ടർ ഓടിച്ച മഞ്ജു (35) എന്നിവരെ ഗുരുതര പരുക്കുകളോടെ ശാസ്താംകോട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടു പേരെ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കാറിൽ നിന്നു മദ്യക്കുപ്പികൾ ലഭിച്ചെന്നു പൊലീസ് പറയുന്നു. ആറു പേരുണ്ടെങ്കിലും ബാക്കിയുള്ളവർ രക്ഷപെട്ടു. ആർപ്പു വിളിച്ചു ബഹളം ഉണ്ടാക്കി അതിവേഗത്തിലാണു കാര് എത്തിയതെന്നു നാട്ടുകാർ പറയന്നു.
Advertisement