ജി.എസ് ടി കൗണ്‍സിലിന്റെ 16 -മത് യോഗം ഇന്ന് ഡല്‍ഹില്‍. ലോട്ടറി, കയര്‍, കശുവണ്ടി തുടങ്ങി ഏതാനും ഉല്പന്നങ്ങളുടെ നിരക്ക് സംബന്ധിച്ച തര്‍ക്കങ്ങള്‍ ചര്‍ച്ചയാകും. ഹോട്ടലുകള്ക്കേര്പ്പെടുത്തിയ അഞ്ച് ശതമാനം സേവന നികുതി ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെടും. ജി.എസ്.ടി നടപ്പാക്കും മുന്‍പ് രാജ്യത്തെ സൈബര്‍ സുരക്ഷ ശക്തമാക്കാന്‍ വിവിധ വകുപ്പുകള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പ്രധാന മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച വിലയിരുത്തലും ഇന്ന് നടന്നേക്കും. കേന്ദ്ര ധന മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയിലാണ് യോഗം. സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പങ്കെടുക്കും. അടുത്തമാസം 1 മുതലാണ് രാജ്യത്ത് ഏകീകൃത നികുതി സന്പ്രദായമായ ജി.എസ്.ടി നടപ്പാക്കുക
Advertisement