റാഫേല്‍ നദാലിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം. ഫൈനലില്‍ സ്വിസ് താരം സ്റ്റാന്‍ വാവ്റിങ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് നദാലിന്റെ കിരീടനേട്ടം. സ്കോര്‍ 6-2, 6-3, 6-1. നദാലിന്റെ പത്താം ഫ്രഞ്ച് ഓപ്പണ്‍ കിരീടമെന്നതാണ് നേട്ടത്തെ അവിസ്മരണീയമാക്കുന്നത്. റൊളാങ് ഗാരോസില്‍ നദാലിന്റെ 81 മല്‍സരങ്ങളിലെ 79ാം വിജയമാണിത്. ഇതോടെ നദാല്‍ സ്വന്തമാക്കിയ ആകെ ഗ്രാന്‍സ്്ലാം കിരീടങ്ങളുടെ എണ്ണം പതിനഞ്ചായി. ഇതാദ്യമായാണ് സ്റ്റാന്‍ വാവ്റിങ്ക ഗ്രാന്സ്ലാം ഫൈനലില്‍ പരാജയപ്പെടുന്നത്.
Advertisement