യു.എസ്.ഓപ്പണ്‍ കിരീടം സ്പെയിനിന്റെ റഫേല്‍ നദാലിന്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്‍ഡേഴ്സണെ തോല്പിച്ചു. നദാലിന്റെ പതിനാറാം ഗ്രാന്‍സലാം കിരീടനേട്ടമാണിത്. യു.എസ് ഓപ്പണില്‍ മൂന്നാം കിരീടവും.
ആര്‍ദര്‍ ആഷെ സ്റ്റേഡിയത്തില്‍ 2013നുശേഷം വീണ്ടും നദാലിസം തിരിച്ചുവന്നു. കാളക്കുറ്റന്റെ കരുത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ കന്നികിരീടമോഹവുമായി കെവിന് ആന്ഡേഴ്സണ് കോര്‍ട്ടുവിട്ടു. ഫെഡററെ കീഴടക്കി സെമിയിലെത്തിയ ഡെല്‍പോട്രോയെ തളച്ച റഫേയ്ക്ക് കിരീടപോരാട്ടത്തിലുടനീളം തികഞ്ഞ ആധിപത്യമായിരുന്നു. ആദ്യ സെറ്റ് ..6..3ന് അനായാസം നേടി.
നദാലിന്റെ മറുപടിയില്ലാത്ത ഫോര്‍ഹാന്‍ഡുകള്‍ക്കും ബാക്ക്ഹാന്ഡുകള്ക്കു മുന്നില്‍ രണ്ടാം സെറ്റും 6..3ന് കെവിനെ കൈവിട്ടു. HOLDമൂന്നാംസെറ്റില്‍ ആന്ഡേഴ്സണ് തിരിച്ചുവരവിന്നുള്ള ചെറിയ ശ്രമം നടത്തിയെങ്കിലും വിജയം ഉറപ്പിച്ചുള്ള നദാലിന്റെ മുന്നേറ്റത്തില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒടുവില്‍ കിരീടത്തിലേക്കുള്ള ഗെയിം.
ജോക്കോവിച്ചും മറേയും വാവ്റിങ്കയും കളിക്കാത്ത..ഫെഡററും ദിമിത്രോവും തോറ്റു പിന്മാറിയ യു.എസ് ഓപ്പണില്‍ മുപ്പത്തി ഒന്നുകാരന് നദാലിന്റെ 23ാം ഗ്രാന്സ്ലാം ഫൈനല്‍ 16ാം ഗ്രാന്സ്ലാം കിരീടം.നേട്ടം . യു.എസ് ഓപ്പണിലെ മൂന്നാം കിരീടം. 52 വര്‍ഷത്തിനു ശേഷം യു.എസ് ഓപ്പണിന്റെ ഫൈനലില്‍ കളിച്ച ആദ്യതാരനാണ് കെവിന് ആന്ഡേഴ്സണ്.