സംസ്ഥാനത്ത് അരിവില നിയന്ത്രിക്കാൻ എല്ലാ ജില്ലകളിലും അരി വ്യാപാരികളുടെ യോഗം വിളിയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ. ഒരാഴ്ചയ്ക്കിടെ അരിവില അഞ്ചുരൂപ വരെ വർധിച്ചതായുള്ള മനോരമ ന്യൂസ് വാർത്തയെതുടർന്നാണ് നടപടി. റംസാൻ ചന്തകളിൽ കുറഞ്ഞവിലയ്ക്ക് കൂടുതൽ അരി വിതരണം ചെയ്യുമെന്നും അമിതവില ഈടാക്കുന്നത് തടയാൻ കടകളിൽ പരിശോധന കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു.
Advertisement