നേപ്പാളിനെതിരായ സൗഹൃദഫുട്ബോള്‍ മല്‍സരത്തില്‍ ഏകപക്ഷീയമായ ഇന്ത്യ രണ്ടു ഗോളിന് വിജയിച്ചു. അറുപതാം മിനിറ്റില്‍ സന്ദേശ് ജിങ്കാനാണ് ആദ്യ ഗോള്‍ നേടിയത്. എഴുപത്തിയേഴാം മിനിറ്റിൽ ജെജെ ലാല്‍പെഖുലയും ഇന്ത്യക്കായി ഗോൾ നേടി. മലയാളിയായ പ്രതിരോധതാരം അനസ് എടത്തൊടിക ആദ്യ ഇലവനില്‍ കളിക്കാനിറങ്ങി. 2015ല്‍ സാഫ് ഫുട്ബോളിൽ അവസാനമായി ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും ഇന്ത്യയ്ക്കായിരുന്നു വിജയം.
Advertisement