ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് മാര്‍ക്വി താരമായിരുന്ന ആരണ് ഹ്യൂസ് നാലാം സീസണില്‍ കളിക്കില്ല. സ്കോട്ടിഷ് പ്രീമിയര്‍ ലീഗ് ഒന്നാം ഡിവിഷന് ക്ലബായ ഹാര്‍ട്ട് ഓഫ് മിഡ്ലൊത്തിയാനുമായി ഹ്യൂസ് ഒരു വര്‍ഷത്തെ കരാര്‍ ഒപ്പിട്ടതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. ഈ വര്‍ഷം ഓഗസ്റ്റ് അഞ്ചു മുതല്‍ അടുത്ത വര്‍ഷം മെയ് 13 വരെയാണ് സ്കോട്ടിഷ് ലീഗ് നടക്കുന്നത്. ഐഎസ്എല്ലിന് പിന്നാലെ ജനുവരിയിലെ ട്രാന്‍സ്ഫറില്‍ സ്കോട്ടിഷ് ലീഗില്‍ ആരണ് ഹ്യൂസ് കളിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലില്‍ എത്തിച്ചതില്‍ മാര്‍ക്വി താരമായ ആരണ് ഹ്യൂസിന്റെ പങ്ക് പ്രധാനപ്പെട്ടതാണ്.
Advertisement