മോഡറേഷന് തുടരണമെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സിബിഎസ്ഇ സുപ്രീംകോടതിയെ സമീപിക്കില്ല. ഇതോടെ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം ഉണ്ടായേക്കും. ഹൈക്കോടതി വിധിയില്‍ സിബിഎസ്ഇയെ വിമര്‍ശിക്കുന്നില്ലെന്ന വിദഗ്ധോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അപ്പീല്‍ നല്കുന്നതില് നിന്ന് പിന്മാറിയത്. പരീക്ഷകളില്‍ കഠിനമായ ചോദ്യങ്ങള്‍ക്ക് പതിനഞ്ച് ശതമാനം ഗ്രേസ് മാര്‍ക്ക് നല്കാന് 1992 ല്‍ സിബിഎസ്ഇ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാന ബോര്‍ഡുകളും മാര്‍ക്ക് ദാനം തുടങ്ങിയതോടെ ഉയര്‍ന്ന മാര്‍ക്കും വിജയശതമാനവും വിദ്യാര്‍ഥികളുടെ പഠനമികവിന് ആനുപാതികമല്ലാത്ത വിധം ഉയര്‍ന്നു. ഉപരിപഠനത്തിന് പ്രവേശനം ലഭിക്കാന്‍ പല സ്ഥാപനങ്ങളും പ്രത്യേക പ്രവേശന പരീക്ഷയും കട്ട് ഒാഫ് മാര്‍ക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. മാര്‍ക്കു നല്കുന്ന കാര്യത്തില്‍ െഎക്യരൂപമുണ്ടാകാനാണ് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് സിബിഎസ്ഇ നിര്‍ത്താന്‍ തീരുമാനിച്ചത്.
Advertisement