ചെങ്ങന്നൂരിന് സമീപം കാരയ്ക്കാട് കാറും കെ.എസ്.ആര് .ടി.സി ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കാര്‍ ഡ്രൈവര്‍ പത്തനംതിട്ട കല്ലൂപ്പാറ സ്വദേശി സജി മാത്യു, സജിയുടെ സഹോദരിയുടെ മകന് ചെങ്ങന്നൂര്‍ സ്വദേശി ദിബാന്‍ വര്‍ഗീസ് തോമസ് എന്നിവരാണ് മരിച്ചത്. രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ഈരാട്ടുപേട്ടയ്ക്ക് പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. ഇരുവരുടെയും മൃതദേഹം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Advertisement