കോട്ടയത്തെ കൂട്ടുകെട്ട് എല്‍.ഡിഎഫിലേക്കെന്ന വ്യാഖ്യാനം വേണ്ടെന്ന് കെ.എം മാണി. പ്രാദേശികവിഷയം മാത്രമാണിത്. ആരും ഭിന്നതയുണ്ടാക്കാമെന്ന് കരുതേണ്ടെന്നും മാണി കൂട്ടിച്ചേർത്തു.
കെ.എം മാണിയുടെ വിശദീകരണം തൃപ്തികരമെന്ന് പി.ജെ ജോസഫ് പറഞ്ഞു. എല്‍.ഡിഎഫിലേക്കല്ലെന്ന നിലപാട് സ്വീകരിക്കുന്നു. കോട്ടയത്തെ കൂട്ടുകെട്ട് നിര്‍ഭാഗ്യകരമെന്ന് അറിയിച്ചിട്ടുണ്ടെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.