അമ്പലപ്പുഴ പായല്‍ക്കുളങ്ങരയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ഒരു മരണം. രോഗിയുടെ കൂടെയുണ്ടായിരുന്ന കരുനാഗപ്പള്ളി സ്വദേശിനി ലതയാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരുക്കേറ്റു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. മഴയെ തുടര്‍ന്ന് റോഡില്‍ നിന്ന് തെന്നി മാറിയ ആംബുലന്‍സ് നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
Advertisement