കെ.പി.സി.സി വിശാല എക്സിക്യൂട്ടിവ് യോഗം ഇന്ന്. സംഘടനാതിരഞ്ഞെടുപ്പ് ചര്‍ച്ചചെയ്യുന്നതിനാണ് യോഗം. ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി ഇക്കാര്യം ചര്‍ച്ചചെയ്തതിന് പിന്നാലെയാണ് വിശാല എക്സിക്യൂട്ടിവ് യോഗവും ചേരുന്നത്. ബൂത്തുതലം മുതലുള്ള തിരഞ്ഞെടുപ്പിനെക്കുറിച്ച് യോഗം ചര്‍ച്ചചെയ്യും. ഡിസിസി പ്രസിഡന്റുമാര്‍, കെപിസിസി ഭാരവാഹികള്‍, എംഎല്‍എമാര്‍, മുന്‍ എംഎല്‍എമാര്‍, പോഷകസംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പത്തരയ്ക്ക് ഇന്ദിരാഭവനിലാണ് യോഗം. വിശാല എക്സിക്യൂട്ടിവിന് മുന്നോടിയായി രാവിലെ ഡിസിസി പ്രസിഡന്റുമാരും കെപിസിസി ഭാരവാഹികളും പ്രത്യേകം യോഗം ചേരുന്നുണ്ട്.കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് രണ്ടുയോഗങ്ങളിലും പങ്കെടുക്കും
Advertisement