കണ്ണൂരില്‍ BJP സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. നീതി നടപ്പാക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ഇടപെടണമെന്നും പ്രതാപ് റൂഡി ആവശ്യപ്പെട്ടു. നീതി ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണ് കേന്ദ്രത്തിന് ഇടപെടേണ്ടിവന്നതെന്ന് രാജീവ് പ്രതാപ് റൂഡി കുറ്റപ്പെടുത്തി.
കണ്ണൂരിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് പയ്യന്നൂരില്‍ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവര്ത്തകന് ബിജുവിന്റെ വീട് സന്ദര്‍ശിക്കവേ അദ്ദേഹം പറഞ്ഞു. ബിജുവിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും റൂഡി അറിയിച്ചു. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ബിജുവിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്നും കുടുംബം കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയാണ് റൂഡി മടങ്ങിയത്.