സ്വാശ്രയ മെഡിക്കല്‍ പി.ജി പ്രവേശനം അനിശ്ചിതത്വത്തില്‍. പ്രവേശനത്തിന് അപേക്ഷിക്കാന്‍ ഒരുദിവസം മാത്രം ബാക്കി നില്‍ക്കെ സീറ്റുവിവരങ്ങള്‍ മാനേജ്മെന്റുകള്‍ പരീക്ഷാ കമ്മിഷണര്‍ക്ക് കൈമാറിയില്ല.
അതേസമയം, സ്വാശ്രയ ഫീസ് വര്‍ധനയെച്ചൊല്ലി നിയമസഭയ്ക്ക് അകത്തും പ്രതിഷേധമുയർന്നു. പ്രതിപക്ഷ ബഹളത്തില്‍ സഭാ നടപടികള്‍ സ്തംഭിച്ചു. മാനേജ്മെന്റുകൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നിയന്ത്രണ സമിതി പറഞ്ഞതിൽ നിന്ന് അൻപത് പൈസ പോലും കൂട്ടിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ സഭയെ അറിയിച്ചു.