കൊച്ചിയിലെ തിരക്കേറിയ ഷോപ്പിങ് സെന്ററായ ഒബറോൺ മാളിൽ വൻ തീപിടിത്തം. ആര്‍ക്കും പൊള്ളലേറ്റിട്ടില്ല. ഫുഡ് കോർട്ടുകൾ പ്രവർത്തിക്കുന്ന മാളിന്റെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഈ ഭാഗത്ത് കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. മാളില്‍ നിന്നും മള്‍ട്ടിപ്ലക്സുകളില്‍ നിന്നും ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചു. ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തി തീ നിയന്ത്രണവിധേയമാക്കി. ഇനി ആശങ്കപ്പെടേണ്ടതില്ലെന്നും കാരണം വ്യക്തമായിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
രാവിലെ 11.15ഓടെയാണ് തീപിടിത്തമുണ്ടായത്. ഉടൻതന്നെ ഫയർ അലാം നൽകി ജീവനക്കാരെയും ആളുകളെയും ഒഴിപ്പിക്കുകയും ചെയ്തു. മാൾ തുറന്നു പ്രവർത്തനം ആരംഭിക്കുന്ന സമയമായിരുന്നതിനാൽ അധികമാളുകൾ ഇവിടെയുണ്ടായിരുന്നില്ല. എന്നാൽ തീയറ്ററുകളെല്ലാം നിറഞ്ഞ അവസ്ഥയിലായിരുന്നു. ഇവരെയും ഉടൻതന്നെ ഒഴിപ്പിച്ചു.