സൈബര്‍ ആക്രമണം തടയുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ കേരള ഗ്രാമീണ്‍ ബാങ്ക് എ.ടി.എമ്മുകളുടെ പ്രവര്‍ത്തനം താൽക്കാലികമായി നിര്‍ത്തിവച്ചു. പുതിയ സോഫ്റ്റ്വെയറുകള് ഉപയോഗിക്കുന്നതിനാല്‍ കേരളത്തിലെ എടിഎമ്മുകളുടെ പ്രവര്‍ത്തനം തടസപ്പെടില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തിൽ. സോഫ്റ്റ്വെയറുകൾക്കൊപ്പം വൈറസ് ആക്രമണത്തെ തടയുന്നതിനുള്ള ആത്യാധുനീക സംവിധാനങ്ങളും സംസ്ഥാനത്തെ എ.ടി.എമ്മുകിൽ നിലവിലുണ്ട്. അർ.ബി.ഐ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മേഖല അടിസ്ഥാനത്തിൽ വിവിധ ബാങ്കുകളുടെ ഐ.ടി.വിഭാഗം എ.ടി.എമ്മുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശോധനകൾ നടത്തുന്നുണ്ട്.
Advertisement