E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:30 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഫോര്‍ട്ട്കൊച്ചി കല്‍വത്തി പാലത്തിന് സമീപം രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എറണാകുളം ഫോര്‍ട്ടുകൊച്ചിയില്‍ യുവാവിന്‍റെയും യുവതിയുടെയും മൃതദേഹം കടലില്‍ കാണപ്പെട്ട സംഭവം ആത്മഹത്യയെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. തൃപ്പൂണിത്തുറ ഹില്‍പാലസ് സ്വദേശിനിയായ യുവതിയെയും തേവര സ്വദേശിയായ യുവാവിനെയും തിരിച്ചറിഞ്ഞു. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിലയിരുത്തല്‍. 

രാവിലെ ഏഴരയോടെയാണ് ഫോര്‍ട്ട് കൊച്ചി കല്‍വത്തിക്കടുത്ത് കടലില്‍ മുപ്പത്ത് വയസില്‍ താഴെ പ്രായമുളള യുവാവിന്‍റെയും യുവതിയുടെയും മൃതദേഹങ്ങള്‍ ഒഴുകി കിടക്കുന്നതായി തീരദേശ പൊലീസിന് വിവരം കിട്ടിയത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ ആസ്പിന്‍വാളിന് സമീപത്തെ കടത്തുകടവ് ഹാര്‍ബറിലേക്ക് നീക്കി. ദിവസങ്ങളോളം പഴകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. യുവതിയുടെ ഇടതുകൈയും,യുവാവിന്‍റെ വലതുകൈയും തമ്മില്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. 

പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് സ്വദേശിനി ലയയുടെയും തേവര സ്വദേശി സന്ദീപിന്‍റെയുമാണെന്ന് തിരിച്ചറിഞ്ഞത്. ഇരുവരെയും കാണാതായതുമായി ബന്ധപ്പെട്ട് തേവര,ഹില്‍പാലസ് സ്റ്റേഷനുകളില്‍ രണ്ടു ദിവസം മുമ്പ് വീട്ടുകാരുടെ പരാതി ലഭിച്ചിരുന്നു.ഇതിന്‍മേല്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും എന്നാല്‍ പ്രണയം ഇരുവീട്ടുകാരും എതിര്‍ത്തിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ മനംമടുത്തുളള ആത്മഹത്യ  എന്നാണ് പ്രാഥമിക നിഗമനം. മറ്റ് സാധ്യതകളെ കുറിച്ചും ഫോര്‍ട്ട് കൊച്ചി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :