ഭക്ഷണവും വെള്ളവും ചികില്‍സയും കിട്ടാതെ നരകിച്ച കാൻസർ രോഗിയായ ആദിവാസി സ്ത്രീയ്ക്ക് ആശ്വാസം. വയനാട്ടിലെ ഒറ്റമുറി വീട്ടിൽ നരകിക്കുന്ന ചണ്ണയെ ട്രൈബല്‍ ഓഫിസര്‍ കോളനിയില്‍ നേരിട്ടെത്തി ആശുപത്രിയിലേയ്ക്ക് മാറ്റി. ആദിവാസിക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങളൊന്നും ഇവർക്ക് കിട്ടിയിരുന്നില്ല. വാര്‍ത്ത മനോരമ ന്യൂസ് സംപ്രേഷണം ചെയ്തതിനെത്തുടര്‍ന്നാണ് ചികില്‍സക്ക് നടപടിയെടുത്തത്.
Advertisement