മുത്തലാഖ് കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചില്‍ വാദം തുടങ്ങി. മുത്തലാഖിന്റെ ഭരണഘടനാ സാധുത മാത്രമാണ് പരിശോധിക്കുന്നത്. നിക്കാഹ് ഹലാലിന്റെ നിയമസാധുത പരിശോധിക്കും. ബഹുഭാര്യാത്വം പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
മുത്തലാഖിനെതിരെ ഉത്തര്‍പ്രദേശിലെ ഷൈറ ബാനുവാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഭര്‍ത്താവ് അന്യായമായി മുത്തലാഖ് ചൊല്ലിയെന്നും,, രാജ്യത്തെ മുസ്ലിം സ്ത്രീകളെ ബാധിക്കുന്ന വിഷയത്തില്‍ കോടതി ഇടപെടണമെന്നും ഷൈറ ബാനു ആവശ്യപ്പെട്ടു. വേനലവധിക്ക് കോടതി അടച്ചെങ്കിലും,, വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് പ്രത്യേക സിറ്റിങ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാറിനു പുറമെ ജസ്റ്റിസുമാരായ കുര്യന് ജോസഫ്, ആര്.എഫ്.നരിമാന്, യു.യു.ലളിത്, അബ്ദുള്‍ നസീര്‍ എന്നിരാണ് ഭരണഘടനാബെഞ്ചിലുളളത്.
മുത്തലാഖ് മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടോ, മുസ്ലിം വ്യക്തിനിയമം ഭരണഘടനയുടെ കീഴില്‍ വരുമോ,, മുത്തലാഖിന് ഭരണഘടനയുടെ സംരക്ഷണമുണ്ടോ, മനുഷ്യാവകാശസംരക്ഷണത്തിന് ഇന്ത്യ ഒപ്പുവച്ച രാജ്യാന്തര ഉടമ്പടികളുമായി ചേര്‍ന്നുപോകുന്നതാണോ എന്ന വിഷയങ്ങള്‍ പരിശോധിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍, മുത്തലാഖ് മുസ്ലിം വിശ്വാസങ്ങളുടെ ഭാഗമാണെന്നും,, കോടതിയും ഭരണകൂടവും ഇടപെടുന്നത് ഭരണഘടനാലംഘനമാണെന്നുമാണ് മുസ്ലിം വ്യക്തിനിയമബോര്‍ഡിന്റെ നിലപാട്.