ഇന്ത്യൻ ഓഹരി വിപണിയുടെ റെക്കോർഡ് കുതിപ്പുതുടരുന്നു. സെൻസെക്സ് 103 പോയന്റ് ഉയർന്ന് സൂചിക ചരിത്രത്തിലാദ്യമായി മുപ്പതിനായിരത്തി മുന്നൂറ്റി അൻപതിലെത്തി. ദേശിയസൂചികയായ നിഫ്റ്റിയും പുതിയ ഉയരംകുറിച്ചു. 40പോയന്റ് ഉയർന്ന് 9445ല് സൂചികയെത്തി. എസ്ബിഐ അടക്കം ബാങ്കിങ് മേഖല വൻനേട്ടത്തിൽ വ്യാപാരംതുടരുമ്പോൾ, ഇന്നലെ മികച്ച ലാഭമുണ്ടാക്കിയ ഭാരതി എയർടെല്ലിന്റെ ഓഹരികൾ ഇന്ന് ഇടിഞ്ഞു.
മികച്ച കാലവർഷംലഭിക്കുമെന്ന കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമാണ് ഇന്നലെമുതൽ വിപണിയെ സജീവമാക്കുന്നത്. കുറയുന്ന ക്രൂഡ് ഓയിൽവില, പ്രമുഖകമ്പനികളുടെ ലാഭത്തോടെയുള്ള പ്രവര്ത്തനപാദ റിപ്പോർട്ട്, വിദേശനിക്ഷേപ ഒഴുക്ക് എന്നിവയും വിപണിക്ക് കരുത്താകുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം പത്ത് പൈസ വർധിച്ച് 64രൂപ 52പൈസയിലെത്തി.