യു.ഡി.എഫ് ബന്ധം അസംഭവ്യമല്ലെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്. ഇപ്പോള്‍ എല്‍.ഡി.എഫുമായി സഹകരിക്കാനാണ് താല്പര്യമെന്ന് ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ്. പി.ജെ. ജോസഫ് മാണി ഗ്രൂപ്പില്‍ നിന്ന് പുറത്തുവരണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു.
ഇ.ജെ ആഗസ്തി കാണിച്ച ധൈര്യമെങ്കിലും മറ്റു നേതാക്കള്‍ കാണിക്കണം. ബി.ജെ.പിയാണ് കെ.എം. മാണിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന നേതൃയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.