തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് ഡല്‍ഹി മുന്‍മന്ത്രി കപില്‍ മിശ്ര. വധഭീഷണി കെജ്രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനാണ്. കെജ്രിവാളിന്റെ വിശ്വസ്തരായ നേതാക്കളാണ് ഇതിനു പിന്നില്‍. അരവിന്ദ് കെജ്രിവാളിനെതിരെ നാളെ സി.ബി.ഐയ്ക്ക് പരാതി നല്‍കും. എന്തുവന്നാലും പാര്‍ട്ടിവിടില്ലെന്നും കപില്‍ മിശ്ര പറഞ്ഞു.
കൈക്കൂലി ആരോപണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്്രിവാള് കൂടുതല്‍ പ്രതിരോധത്തിലായി. ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലും പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലും ടിക്കറ്റ് വാഗ്ദാനം ചെയ്ത് കെജ്രിവാള് വന്‍ തോതില്‍ പണം കൈപ്പറ്റിയതായി ആംആദ്മി എംഎല്‍എ അസിം അഹമ്മദ് ഖാന് ആരോപിച്ചു. ആംആദ്മി പാര്‍ട്ടിയ്ക്ക് അനുകൂലമായ കേബിള്‍ നെറ്റ് വര്‍ക്ക് തുടങ്ങാനായി കേജ്്രിവാളിന്റെ ബന്ധു കോടികള്‍ കൈപ്പറ്റിയെന്നും ആരോപിക്കുന്നു. അതിനിടെ കപില്‍ മിശ്രയുടെ പരാതിയില്‍ ഒരാഴ്ചയ്ക്കകം മറുപടി നല്കാന് അഴിമതി വിരുദ്ധ വിഭാഗത്തോട് ലഫ്റ്റനന്റ് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ ആന്റി കറപ്ഷന്‍ ഒാഫിസില്‍ നേരിട്ടെത്തി കപില്‍ മിശ്ര മൊഴി നല്കി. അതിനിടെ പാര്‍ട്ടിവിരുദ്ധ പരാമര്‍ശം നടത്തിയതില്‍ മിശ്രയെ ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.