ഐ.സി.സി ചാംപ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നായകനായ പതിനഞ്ചംഗ ടീമില്‍ മഹേന്ദ്രസിങ് ധോണിയും യുവ്രാജ് സിങ്ങും ഇടം നേടി. ഒരിടവേളയ്ക്കുശേഷം രോഹിത് ശര്‍മയും ശിഖര്‍ ധവാനും ടീമില്‍ തിരിച്ചെത്തി. ഓള് റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യക്കായി കളത്തിലിറങ്ങും.
രവിചന്ദ്ര അശ്വിന് മാത്രമാണ് ടീമിലെ ഏക സ്പെഷ്യലിസ്റ്റ് സ്പിന്‍ ബോളര്‍. ഇംഗ്ളണ്ടിലെ ഫാസ്റ്റ് ബോളിങ്ങിന് അനുകൂലമായ പിച്ചില്‍ പോരാടാന്‍ ഉമേഷ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷാമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും ടീമിലുണ്ട്. അജിങ്ക്യ രഹാനെ, കേദാര്‍ ജാദവ്, മനീഷ് പാണ്ഡേ എന്നിവരും ടീമില്‍ സ്ഥാനമുറപ്പിച്ചു. കിരീടം നിലനിര്‍ത്താന്‍ കഴിവുള്ള മികച്ച ടീമിനെയാണ് തിരഞ്ഞെടുത്തതെന്ന് സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാര്‍ എം.എസ്.കെ പ്രസാദ് വ്യക്തമാക്കി. അടുത്തമാസം ഒന്നുമുതല്‍ പതിനഞ്ചുവരെ ഇംഗ്ളണ്ടിലാണ് ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ്.
ബാറ്റ്്സ്മാന്മാര്: ശിഖര്‍ ധവാന്, അജിങ്ക്യ രഹാനെ,രോഹിത് ശര്‍മ, യുവ്രാജ് സിങ്, മനീഷ് പാണ്ഡേ, കേദാര്‍ ജാദവ്
വിക്കറ്റ് കീപ്പര്‍: മഹേന്ദ്ര സിങ് ധോണി
ഓള് റൗണ്ടര്‍മാര്‍: രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ
ബോളര്‍മാര്‍: രവിചന്ദ്ര അശ്വിന്, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുമ്ര