എറണാകുളം മലയാറ്റൂരിനടുത്ത് ഇല്ലിത്തോട്ടിൽ വനംവകുപ്പിന്റെ കെണിയില്‍ പുലി കുടുങ്ങി. ജനവാസമേഖലയായ ഇല്ലിത്തോട്ടിൽ പുലി കഴിഞ്ഞ ദിവസം വളര്‍ത്തുമൃഗങ്ങളെ കൊന്നിരുന്നു. ഇതേതുടര്‍ന്നാണ് വനം വകുപ്പ് കെണിയൊരുക്കിയത്. ഇന്നലെ അര്‍ധരാത്രിയോടെ പുലി കെണിയില്‍ കുടുങ്ങുകയായിരുന്നു. ഏകദേശം മൂന്നു വയസു പ്രായമുളള പുലിയാണ് കുടുങ്ങിയത്.പുലിയെ കോടനാട്ടെ വനംവകുപ്പിന്റെ കേന്ദ്രത്തിലേക്ക് മാറ്റി.പുലിയുടെ ആരോഗ്യ സ്ഥിതിയും മറ്റും വിലയിരുത്തിയ ശേഷം കാട്ടിലേക്ക് തുറന്നു വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചു
Advertisement