കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സി.പി.എം നിലപാടിനെ വിമര്‍ശിച്ച സി.പി.ഐക്കെതിരെ ദേശാഭിമാനി മുഖപ്രസംഗം. കോണ്‍ഗ്രസ് തോറ്റതിന് ഇത്ര വേവലാതി എന്തിനെന്ന് ചോദിക്കുന്ന മുഖപ്രസംഗം കോണ്‍ഗ്രസിന്റെ തോല്‍വി ഞങ്ങളുടെ സഹജീവികളില്‍ അസ്വസ്ഥതയുണ്ടാക്കിയെന്ന് പറയുന്നു.
പ്രാദേശിക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റതിന് ഇത്ര ഒച്ചപ്പാടുണ്ടാക്കേണ്ടതുണ്ടോയെന്നും ഇന്ദിരഭവനില്‍ ഉണ്ടായതിനെക്കാള്‍ വലിയ വിലാപമാണ് ചിലകേന്ദ്രങ്ങളിലെന്നും മുഖപ്രസംഗം പറയുന്നു. കോട്ടയം മറയാക്കി സി.പി.എമ്മിനെതിരെ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമാണ്. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസിനെ വിജയിപ്പിക്കുന്നതാണോ ധാര്‍മികത. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും പരാജയപ്പെടുത്തുകയാണ് ഇടതുനിലപാട്. ഇതിലൂന്നിയ നിലപാടാണ് കോട്ടയത്ത് സ്വീകരിച്ചതെന്ന് മുഖപ്രസംഗം പറയുന്നു.