ഉപദേശകരെക്കുറിച്ചുള്ള ഒരേ ചോദ്യത്തിന് നിയമസഭയിൽ മുഖ്യമന്ത്രി വ്യത്യസ്ത മറുപടിനല്‍കിയത് പരിശോധിച്ച് നടപടിയെടുക്കാമെന്ന് സ്പീക്കര്‍. പ്രതിപക്ഷത്തിന് അവകാശലംഘനത്തിന് നോട്ടിസ് നല്‍കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി. പാറയ്ക്കൽ അബ്ദുള്ളയുടെ ചോദ്യത്തിന് ആറ് ഉപദേശകരെന്നും എം.വിൻസന്റിന്റെ ചോദ്യത്തിന് എട്ടു പേരെന്നുമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഏപ്രിൽ 25ന് നല്കിയ ചോദ്യങ്ങൾക്കാണ് വ്യത്യസ്ത മറുപടികൾ രേഖാമൂലം നല്‍കിയിരിക്കുന്നത്. ലാവ്ലിൻ കേസ് ഉൾപ്പെടെ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട 113 ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷം ആക്ഷേപമുന്നയിച്ചിരുന്നു. ഈ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് പിഴവ് സംഭവിച്ചത്.
Advertisement