ബിരുദം അടിസ്ഥാനയോഗ്യതയായ എല്ലാ പി.എസ്.സി. പരീക്ഷകള്‍ക്കും ഇനി മലയാളം ചോദ്യങ്ങളും. നൂറ് മാര്‍ക്കിന്റെ പരീക്ഷയില്‍ പത്തുമാര്‍ക്കിന്റെ മലയാളം ചോദ്യങ്ങള്‍ ഉണ്ടാകും. അടുത്ത ചിങ്ങം ഒന്നുമുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി പിണറായി വിജയനും പി.എസ്.സി ചെയര്മാന് അഡ്വ. എം.കെ.സക്കീറും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സ്പോര്‍ട്സ് ക്വാട്ടയില്‍ നിയമനം വൈകുന്നത് ഒഴിവാക്കാന്‍ നടപടിയെടുക്കും . ഉദ്യോഗാര്‍ഥികളുടെ യോഗ്യത ഇനി സ്പോര്‍ട്സ് കൗണ്‍സിലിന് പകരം പിഎസ്.സിയാകും വിലയിരുത്തുക. ഇതിനായുള്ള നിയമനടപടികള്‍ സര്‍ക്കാര്‍ ഉടന്‍ പൂര്‍ത്തിയാക്കും.
Advertisement