E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:28 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

സർക്കാർ വെബ്സൈറ്റുകളുടെ അശ്രദ്ധ: 13 കോടി ആളുകളുടെ ആധാർ വിവരങ്ങൾ പരസ്യമായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

aadhaar-card.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആധാർ വിവരങ്ങൾ സർക്കാർ വെബ്സൈറ്റുകളിലൂടെ പരസ്യമാക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ അവസാനിക്കുന്നില്ല. ഇന്ത്യയിലെ പ്രധാനപ്പെട്ട നാലു സർക്കാർ പദ്ധതികളുടെ വെബൈസൈറ്റുകളിലൂടെ 13 കോടി ആളുകളുടെ ആധാർ വിവരങ്ങൾ പരസ്യമാക്കിയതായി റിപ്പോർട്ട്. ഇതിൽ തന്നെ ഡയറക്ട് ബെനിഫിറ്റ് സ്കീം പ്രകാരം ആധാർ നമ്പറുകളുമായി ബന്ധിപ്പിച്ച ഒരു കോടിയിലധികം ബാങ്ക് അക്കൌണ്ട് വിവരങ്ങളും ഉൾപ്പെടും. തൊഴിലുറപ്പ് പദ്ധതിയുടെ സൈറ്റുലൂടെ മാത്രം പുറത്തായത് എട്ടുകോടിയിലധികം ആളുകളുടെ വിവരങ്ങളാണ്.

പൊതുമണ്ഡലത്തിൽ ആധാർ വിവരങ്ങളുടെ പ്രസിദ്ധീകരിക്കുന്നതും അതുമായി ബന്ധപ്പെട്ട വിവരസുരക്ഷയെക്കുറിച്ചും സെന്റർ ഫോർ ഇന്റർനെറ്റ് സൊസൈറ്റി (സിഐഎസ്) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ആധാർവിവരങ്ങൾ പരസ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്ന ഏറ്റവും വലിയ സംഭവമായിരിക്കുമിതെന്നാണ് സൂചന.

 കഴിഞ്ഞ നവംബർ മുതൽ ഈ വിവരങ്ങൾ ഇന്റർനെറ്റിൽ ലഭ്യമായിരുന്നതായി റിപ്പോർട്ട് പറയുന്നു. ഇവ കണ്ടെത്തിയതിനെത്തുടർന്ന് സിഐഎസ് പ്രവർത്തകർ ഈ വിവരങ്ങൾ നീക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു. 

രണ്ട് കേന്ദ്രസർക്കാർ പോർട്ടലുകളെക്കുറിച്ചും ആന്ധ്രപ്രദേശിൽ നിന്നുള്ള രണ്ടു സൈറ്റുകളെക്കുറിച്ചുമാണ് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്.

വിവരങ്ങൾ പരസ്യമാക്കിയ സൈറ്റുകൾ ഇവ

1) നാഷനൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാം (ഗ്രാമവികസന മന്ത്രാലയം)

2) തൊഴിലുറപ്പു പദ്ധതിയുടെ ദേശീയ പോർട്ടൽ

3) ഡെയിലി ഓൺലൈൻ പേയ്മെന്റ് റിപ്പോർട്ട്സ് (ആന്ധ്രാപ്രദേശ് സർക്കാർ)

4) ചന്ദ്രണ്ണ ബീമാ പദ്ധതി ( ആന്ദ്രപ്രദേശ് സർക്കാർ)

 സോഷ്യൽ അസിസ്റ്റൻസ് പദ്ധതിയുടെ സൈറ്റിലൂടെ 1,59,42,083 ആളുകളുടെ വിവരങ്ങളും രണ്ട് ആന്ധ്രാപ്രദേശ് സർക്കാരുടെ സൈറ്റുകളിലൂടെ മൂന്നു കോടി ആളുകളുടെ വിവരങ്ങളും പുറത്തായി. മിക്ക സൈറ്റുകളിലെയും വിവരങ്ങൾ എക്സൽ ഷീറ്റായി ഡൌൺലോഡ് ചെയ്തെടുക്കാൻ പാകത്തിലായിരുന്നു. 23 കോടി ആളുകളുടെ വിവരങ്ങൾ ഡയറക്ട് ബെനിഫിറ്റ് സ്കീമിന്റെ ഭാഗമായി ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്. സമാനമായ രീതിയിൽ മറ്റു സർക്കാർ സൈറ്റുകളും അശ്രദ്ധമായി വിവരങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിൽ വലിയ അളവിലുള്ള ഡേറ്റാബേസ് പുറത്തുപോയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നു സിഐഎസ് സൂചിപ്പിക്കുന്നു. മാസങ്ങൾ നീണ്ട പ്രയത്നത്തിനു ശേഷമാണ് വിവരങ്ങൾ പുറത്തുവിട്ടത്.  

 കേരളത്തിലെ സേവന പെൻഷൻ വെബ്സൈറ്റിലൂടെ 35 ലക്ഷം പേരുടെ ആധാർ വിവരങ്ങളും ജാർഖണ്ഡിലെ സർക്കാർ സൈറ്റിലൂടെ 14 ലക്ഷം ആളുകളുടെ ആധാർ വിവരങ്ങൾ പരസ്യമായത് കഴിഞ്ഞ ദിവസമാണ്. 2016 ആധാർ ആക്ട് അനുസരിച്ച് ആധാർ വിവരങ്ങൾ പരസ്യമാക്കിയാൽ മൂന്നുവർഷം വരെ തടവുലഭിക്കാവുന്ന കുറ്റമാണ്. വെബ്സൈറ്റുകളിലുള്ള ആധാർ വിവരങ്ങൾ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐടി മന്ത്രാലയം കഴിഞ്ഞ മാസം പുറത്തിറക്കിയ വിജ്ഞാപനം സർക്കാർ വകുപ്പുകൾ പാലിച്ചില്ലെന്നും ആരോപണമുണ്ട്. ആധാർ, ബാങ്ക് വിവരങ്ങൾക്കൊപ്പം വിവിധയിടങ്ങളിൽ നിന്നു വ്യക്തിഗത വിവരങ്ങളും ചിത്രവും സംഘടിപ്പിച്ചാൽ കുതന്ത്രശാലിയായ ഒരാൾക്ക് നിങ്ങളുടെ പേരിൽ സിം എടുക്കാനും നിങ്ങളെന്ന പേരിൽ ഓൺലൈനിൽ പല ഇടപാടുകളും നടത്താൻ കഴിയുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :