വടകര കണ്ണുക്കരയിൽ ആർഎംപി ലോക്കൽ കമ്മിറ്റി ഒാഫിസ് ഒരു സംഘം അടിച്ചു തകർത്തു. ഇന്നലെ രാത്രിയാണ് അക്രമം. ടിവിയും ഫർണിച്ചറുകളും നശിപ്പിച്ചു. ഒഞ്ചിയം മേഖലയിൽ ടി.പി.ചന്ദ്രശേഖരന്റ അഞ്ചാം ചരമവാർഷികവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ളക്സുകളും ബോർഡുകളും വ്യാപകമായി നശിപ്പിച്ചു. അക്രമത്തിന് പിന്നിൽ സി പി എമ്മാണെന് ആർഎംപി നേതാവ് കെ.കെ.രമ ആരോപിച്ചു.
Advertisement