ആലപ്പുഴ അരൂര്‍ കായലില്‍ കണ്ടെത്തിയ മൃതദേഹം പള്ളുരുത്തി സ്വദേശി ഫ്രാന്‍സിസിന്റേതെന്ന് തിരിച്ചറിഞ്ഞു. രാവിലെ മീന്‍പിടുത്തക്കാരാണ് വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്ന മൃതദേഹം കണ്ടെത്തിയത്. പൂച്ചാക്കലില്‍ ആശാരിപ്പണി ചെയ്യുന്ന ഫ്രാന്‍സിസിനെ മൂന്നുദിവസമായി കാണാനില്ലായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.
Advertisement