മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷപ്രതിഷേധം. പ്ലക്കാര്‍ഡുകളും ബാനറുകളുമായി എത്തിയ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ചോദ്യോത്തരവേള നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി. ചോദ്യോത്തരവേള നിര്‍ത്തിവെയ്ക്കേണ്ട സാഹചര്യമില്ലെന്നും അടിയന്തരപ്രമേയം പരിഗണിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു. സംസ്ഥാനത്ത് അസാധാരണമായ സാഹചര്യമാണെന്നും എംഎം മണിയുടെ പ്രസ്താവന അപലപനീയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Advertisement