മൂന്നാർ അടക്കമുള്ള വിവിധ വിഷയങ്ങളിൽ സി.പി.എമ്മുമായുള്ള അഭിപ്രായ വ്യത്യാസം പരസ്യമായതിനിടെ അതിരപ്പിള്ളി പദ്ധതിക്കെതിരെയുള്ള സി.പി.ഐയുടെ പ്രതിഷേധ സംഗമം ഇന്ന്. യുവജന സംഘടനയായ എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിലാണ് അതിരപ്പിള്ളിയിൽ പരസ്യപ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കുക, ചാലക്കുടി പുഴയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രതിഷേധം. അഭിപ്രായ സമന്വയത്തിലൂടെ പദ്ധതി നടപ്പാക്കുമെന്ന നിലപാടിൽ സി. പി.എം ഉറച്ച് നിൽക്കുന്നതോടെയാണ് പരസ്യപ്രതിഷേധം സംഘടിപ്പിക്കാൻ സി.പി.ഐ തീരുമാനിച്ചത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ സി.പി.ഐയുടെയും എ.ഐ.വൈ.എഫിന്റെയും സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
Advertisement