റോട്ടറി ക്ലബ് കോട്ടയം സതേൺ ഏർപ്പെടുത്തിയ വിവിധ അവാർഡുകൾ വിതരണം ചെയ്തു. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മനോരമ ന്യൂസ് , ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ നിന്ന് ഏറ്റുവാങ്ങി. വൊക്കേഷണൽ എക്സലൻസ് അവാർഡിന് സംവിധായകൻ ജിത്തു ജോസഫ് അർഹനായി. ജിത്തു ജോസഫിനുവേണ്ടി അമ്മ ലീലാമ്മ ജോസഫ് മുൻ മന്ത്രി പി.ജെ. ജോസഫിൽ നിന്ന് അവാർഡ് സ്വീകരിച്ചു. പുതുമുഖ താരത്തിനുള്ള അവാർഡ്, നടി അഞ്ജു കുര്യന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മാനിച്ചു. കോട്ടയത്ത് നടന്ന ചടങ്ങിൽ റോട്ടറി പ്രസിഡന്റ് ജിന്നി സെബാസ്റ്റ്യൻ, സെക്രട്ടറി എബി എം. പൊന്നാട്ടാട്ടു എന്നിവർ പങ്കെടുത്തു
Advertisement