മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ ഇന്നലെ സ്ഥാപിച്ച മരക്കുരിശ് കാണാതായി. റവന്യൂവകുപ്പ് പൊളിച്ചുനീക്കിയ കുരിശിന്റെ സ്ഥാനത്തുവച്ച മരക്കുരിശാണ് രാത്രി നീക്കം ചെയ്തത്. സര്‍ക്കാര്‍ ഇത് നീക്കംചെയ്യില്ലെന്ന് വ്യക്തമാക്കിയിരുന്നു. അഞ്ചടി ഉയരത്തിലുള്ള മരത്തില്‍ തീര്‍ത്ത കുരിശാണ് സ്ഥാപിച്ചത്. പുതിയ കുരിശ് വച്ചവര്‍ തന്നെ എടുത്തുമാറ്റിയതാണെന്ന് കരുതുന്നു. സ്ഥലം കയ്യേറിയ ജീസസ് ഇന്‍ സ്പിരിറ്റ് സംഘടന കുരിശ് വച്ചത് തങ്ങളല്ലെന്ന് വ്യക്തമാക്കിയിരുന്നു.
Advertisement