പാപ്പാത്തിച്ചോലയിലെ മരക്കുരിശുമായി ബന്ധമില്ലെന്ന് സ്പിരിറ്റ് ഇൻ ജീസസ്. എന്നാൽ അറസ്റ്റിലായിരിക്കുന്നവർ സംഘടനയിലെ അംഗങ്ങളാണെന്നും ഭാരവാഹികൾ സമ്മതിച്ചു. പാപ്പാത്തിൽച്ചോലയിലെ ഭൂമിയുമായി സ്പിരിറ്റ് ഇൻ ജീസസിന് ബന്ധമില്ല. വിശ്വാസിയായ മരിയ സൂസയുടെ കൈവശഭൂമിയാണത്. എന്നാൽ കുരിശ് സ്ഥാപിക്കാൻ അനുമതി വാങ്ങിയിരുന്നില്ലെന്നും ഭാരവാഹികൾ സമ്മതിച്ചു. കുരിശ് മാറ്റാൻ രേഖാമൂലം നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഭാരവാഹികൾ അറിയിച്ചു
Advertisement