ഡല്‍ഹി കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ വിവിപാറ്റ് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിവിപാറ്റ് വോട്ടിങ് യന്ത്രം ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഞായറാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അവസാന മണിക്കൂറുകളില്‍ അനാവശ്യ ഇടപെടലിന് തയ്യാറല്ലെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് എ.കെ പഥക് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. നിലവിലെ വോട്ടിങ് യന്ത്രത്തിന് തകരാറില്ലെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഹര്‍ജിക്കാര്‍ ശ്രമിക്കുന്നതെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് കോടതിയെ അറിയിച്ചു. ആര്‍ക്കാണ് വോട്ടു ചെയ്തതെന്നു വ്യക്തമാക്കുന്ന രേഖ വോട്ടര്‍മാര്‍ക്ക് ലഭിക്കും എന്നതാണ് വിവിപാറ്റ് വോട്ടിങ് യന്ത്രത്തിന്റെ പ്രത്യേകത.
Advertisement