മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ തുടങ്ങി. സൂര്യനെല്ലി പാപ്പാത്തിചോലയില്‍ കയ്യേറ്റങ്ങളാണ് ആദ്യം ഒഴിപ്പിക്കുന്നത്. ഇതിനായി അഡീഷനല്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ വന്‍ സന്നാഹം പുലര്‍ച്ചെ നാലരയോടെ പുറപ്പെട്ടു. പൊലീസ്, വനം, റവന്യു ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് 144 പ്രഖ്യാപിച്ചു. പാപ്പാത്തിചോലയില്‍ സ്ഥാപിച്ച ഭീമന് കുരിശും അനധികൃത ഷെഡുകളും പൊളിച്ചുനീക്കും. സ്പിരിച്വല്‍ ടൂറിസത്തിന്റെ മറവില്‍ നൂറിലേറെ ഏക്കര്‍ ഭൂമിയാണ് ഇവിടെ കയ്യേറിയത്. മനോരമ ന്യൂസ് കയ്യൂക്കില്‍ കയ്യേറ്റം പരമ്പരയാണ് മൂന്നാറിലെ കയ്യേറ്റങ്ങള്‍ പുറത്തു കൊണ്ടുവന്നത്. തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍.
Advertisement