നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പൾസർ സുനിയാണ് കേസിൽ ഒന്നാം പ്രതി. അങ്കമാലി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. നടിയാത്രചെയ്ത വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് ആറുപേരും പ്രതികളാണ്. വാഹനമോടിച്ച മണികണ്ഠൻ, നടിയുടെ വാഹനമോടിച്ച മാർട്ടിൻ , വടിവാൾ സലിം, പ്രദീപ്, വിജേഷ് എന്നിവരാണ് മറ്റുപ്രതികൾ. കുറ്റപത്രം ലഭിക്കാത്ത സാഹചര്യത്തിൽ പ്രതികൾ സ്വാഭാവിക ജാമ്യം നേടുന്നത് ഒഴിവാക്കാനാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഗുഢാലോചനയടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ കേസിലെ നിർണായക തെളിവായ മൊബൈൽ ഫോൺ ഇനിയും കണ്ടെടുക്കാനായിട്ടില്ല.
Advertisement