മലപ്പുറത്ത് ലീഗ് ജയത്തിന് സാഹചര്യമൊരുക്കിയത് സിപിഎമാണെന്ന് ബിജെപി സ്ഥാനാർഥി എന്‍. ശ്രീപ്രകാശ് പ്രതികരിച്ചു. മതേതരശക്തികളുടെ വിജയമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വിധിയെഴുത്തെന്ന് ലീഗ് നേതാക്കളായ കെ.പി.എ മജീദും ഇ.ടി മുഹമ്മദ് ബഷീറും പറഞ്ഞു. രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമായെന്ന് കെപിസിസി അധ്യക്ഷന്‍ എംഎംഹസനും ഇടതുമുന്നണിയുടെ കരണത്തേറ്റ അടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
Advertisement