സിറിയയിലെ അമേരിക്കന്‍ നീക്കത്തിനെതിരെ റഷ്യയും ഇറാനും സിറിയയും. അമേരിക്ക രാജ്യാന്തരനിയമങ്ങള്‍ ലംഘിച്ചെന്ന് മൂന്നുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സിറിയയുടെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണ് അമേരിക്ക നടത്തിയത്.
സിറിയയുടെ കൈവശം രാസായുധമുണ്ടെന്ന് തെളിയിക്കാന്‍ നേതാക്കള്‍ അമേരിക്കയെ വെല്ലുവിളിച്ചു. അന്വേഷണത്തിന് മുമ്പേ ആക്രമണം നടത്തിയത് ദുരൂഹമാണെന്ന് സിറിയന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. സ്വതന്ത്ര അന്വേഷണം അമേരിക്ക ഭയക്കുന്നു. ഭരണമാറ്റം വേണോയെന്ന് തീരുമാനിക്കേണ്ടത് സിറിയയിലെ ജനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
Advertisement